Wednesday, August 27, 2008

കേരളത്തിലെ ബാല പീഡനങ്ങൾ

പീഡനം സ്പേന്‍സേര്‍ഡ് ബയ് അധ്യാപകന്‍
ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള നാലു വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ബയാന്ദറിലെ ഉത്തനിലുള്ള ബാല്‍ വിദ്യാലയ എന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സെബാസ്‌റ്റിയന്‍ ഗോണ്‍സാല്‍വസലിനെയാണ്‌ പീഡനക്കേസില്‍ അറസ്റ്റു ചെയ്‌തത്‌.നാലു കുട്ടികളെയും ട്യൂഷന്റെ പേരും പറഞ്ഞ്‌ ഒരു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിക്കുകയാണത്രേ.പീഡിപ്പിക്കപ്പെട്ട കുട്ടികളില്‍ മൂന്നുപേര്‍ മുതിര്‍ന്ന ക്ലാസുകളിലും ഒരാള്‍ പ്രൈമറി ക്ലാസിലുമാണ്‌ പഠിയ്‌ക്കന്നത്‌. നാലു പേരും മത്സ്യബന്ധനജോലിക്കാരുടെ മക്കളാണ്‌. പ്രത്യേക ട്യൂഷന്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ സ്‌കൂളിന്‌ അവധിയുള്ള ശനിയാഴ്‌ചകളില്‍ ഇയാള്‍ പതിവായി കുട്ടികളെ ഓഫീസില്‍ വിളിച്ചുവരുത്തുകയും അവിടെവച്ച്‌ വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റി അപമാനിക്കുകയുമാണത്രേ ചെയ്യുന്നത്‌.വേണ്ടത്ര മാര്‍ക്ക്‌ നല്‍കില്ലെന്നും ഗ്രേഡ്‌ കുറച്ചുകളയുമെന്നും പറഞ്ഞ്‌ കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും തന്റെ താല്‍പര്യത്തിന്‌ വിധേയരാക്കുകയും പുറത്തുപറയരുതെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്ന്‌ കുട്ടികല്‍പറയുന്നു.ഭീഷണിയില്‍ ഭയന്ന്‌ ഏറെക്കാലം കുട്ടികള്‍ കഥകള്‍ പുറത്തുപറഞ്ഞില്ല. പീഡനം തുടര്‍ച്ചയായതിനെത്തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നീടാണ്‌ രക്ഷിതാക്കള്‍ ഒരു അധ്യാപികയില്‍ നിന്നും പ്രിന്‍സിപ്പാലിന്റെ പെരുമാറ്റ വൈകല്യത്തെക്കുറിച്ച്‌ മനസ്സിലാക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തത്‌.കുട്ടികള്‍ നാലുപേരും പ്രത്യേക ഫീസ്‌ നല്‍കുന്ന ശനിയാഴ്‌ചത്തെ ക്ലാസ്സുകള്‍ക്ക്‌ പോകാന്‍ മിക്കപ്പോഴും വിസമ്മതം പ്രകടിപ്പിക്കുന്നത്‌ പ്രിന്‍സിപ്പലിന്റെ പ്രവൃത്തികാരണമായിരുന്നവെന്ന്‌ രക്ഷിതാക്കള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പലിന്‌ തക്കതായ ശിക്ഷ നല്‍കണമെന്നാണ്‌ എല്ലാ രക്ഷിതാക്കളും ആവശ്യപ്പെടുന്നത്‌.

ബാല പീഡനം ഒന്നാം ഭാഗം
ലക്ഷ്മിയെ പരിചയപ്പെടാം. തമിഴ്‌നാട് സ്വദേശി. ദാരിദ്ര്യം കൊടികുത്തിവാഴുന്ന കുടുംബത്തിലെ അഞ്ചാമത്തെ കുട്ടി. അഛന്‍ കടുത്ത മദ്യപന്‍. ഒരു നാള്‍ അയാള്‍ ലക്ഷ്മിയെ വിറ്റു, കുട്ടികളെ ഏറ്റെടുത്തു കൈമാറുന്ന ഏജന്റ് ചിന്നസ്വാമിക്ക്. ലക്ഷ്മിയുടെ ചേച്ചി കനിമൊഴിയെയും അഛന്‍ നേരത്തേ ഇങ്ങനെ വിറ്റിരുന്നു. ഏജന്റ് ലക്ഷ്മിയെ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ടുള്ള ഒരു വീട്ടില്‍ ജോലിക്കു നിര്‍ത്തി. വൃദ്ധദമ്പതിമാരും കൊച്ചുമക്കളുംമാത്രമുള്ള വീട്ടില്‍.കൊച്ചുമകളുടെ പ്രായമുള്ള ലക്ഷ്മിയെ വൃദ്ധന്‍മറ്റൊരു കണ്ണുകൊണ്ടാണ് കണ്ടത്. രാത്രികളില്‍ അയാള്‍ അവളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി. അന്നവള്‍ക്ക് പ്രായം എട്ടു വയസ്സ്. ഒരുദിവസം വീട്ടിലെത്തിയ അപരിചിതനോട് അവള്‍കാര്യം പറഞ്ഞു. അദ്ദേഹം എറണാകുളം ജില്ലയിലുള്ള ഒരു സന്നദ്ധസംഘടനയെ വിവരം അറിയിച്ചു. അവര്‍ ഇടപെട്ടതോടെ ലക്ഷ്മി അവിടെനിന്നു രക്ഷപ്പെട്ടു.ഇത്തരം ക്രൂരമായ കഥകള്‍ എത്രവേണമെങ്കിലും പറയാനുണ്ട് കേരളത്തിന്. അന്യസംസ്ഥാനക്കാരായ കുട്ടികള്‍ക്കായി കേരളത്തില്‍ ആവശ്യക്കാരേറുകയാണ്. നൂറുരൂപയ്ക്കുപോലും കുട്ടികള്‍ വില്‍ക്കപ്പെടുന്നു. കൂടിയാല്‍ 2000, 3000 രൂപവരെ. അതില്‍ക്കൂടുതല്‍ വേണ്ടിവരാറില്ല. ദാരിദ്ര്യത്തിന്റെ കാഠിന്യമാണ് തുകയുടെ അളവുകോല്‍. കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങി ബിഹാറില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കുട്ടികളെ വരെ വാങ്ങാന്‍ കിട്ടും. കുട്ടികളെ വില്‍ക്കുന്ന മാഫിയകള്‍ ആരെയും പേടിയില്ലാതെ വിലസുന്നു.നമ്മുടെ നഗരങ്ങള്‍ വളരുകയാണ്. അതിനനുസരിച്ച് ഇവിടേക്കു വരുന്ന കുട്ടികളുടെ എണ്ണവും പെരുകുന്നു. കള്ളവണ്ടി കയറിയും മാഫിയകള്‍ തട്ടിക്കൊണ്ടുവന്നും തെരുവിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ഷംതോറും കൂടുകയാണെന്ന്.തെരുവിലവര്‍ സകലവിധ ചൂഷണങ്ങള്‍ക്കും ഇരകളാകുന്നു. ശാരീരികമായും വൈകാരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നു. ചിലര്‍ മയക്കുമരുന്ന്, മോഷണമാഫിയകളുടെ കൈയില്‍പ്പെടുന്നു. മറ്റു ചിലരാകട്ടെ ലൈംഗികത്തൊഴിലില്‍ എത്തിപ്പെടും.ആരുമില്ലാത്തവരോ വിലയ്ക്കുവാങ്ങിയവരോ ആയ ഇവര്‍ക്ക് സ്വരമുയര്‍ത്താനാവതില്ല. ആര്‍ത്തുല്ലസിക്കേണ്ട ബാല്യം ഇവര്‍ക്കന്യമാണ്. വിലാസംപോലുമില്ലാത്ത ഇവരും ഇന്ത്യന്‍പൗരന്‍മാരാണ്. കാനേഷുമാരിയില്‍പ്പെടാത്തവര്‍. നാളത്തെ വോട്ടുബാങ്കാകാന്‍ ഇടയില്ലാത്തവര്‍.ഈ കുട്ടികള്‍ക്കിടയില്‍ ഭിക്ഷാടകമാഫിയ അംഗഭംഗം വരുത്തിയവരുണ്ട്. രക്ഷിതാക്കള്‍ ആസിഡൊഴിച്ച് പൊള്ളിച്ചവരുണ്ട്. തീക്കൊളുത്തി കത്തിച്ചവരുണ്ട്. നിര്‍ബന്ധിതമോഷണത്തിന് നിയോഗിക്കപ്പെട്ടവരുണ്ട്. അങ്ങനെയങ്ങനെ കരിഞ്ഞുപോകുന്ന ബാല്യങ്ങള്‍.ദാരിദ്ര്യവും സുരക്ഷിതമല്ലാത്ത കുടുംബസാഹചര്യങ്ങളുമാണ് ഇവരെ തെരുവിലെത്തിക്കുന്നത്. അഛന്റെ മദ്യപാനം, മാതാപിതാക്കളിലാരുടെയെങ്കിലും വഴിവിട്ട ജീവിതം, രണ്ടുപേരിലൊരാളുടെ രണ്ടാം വിവാഹം, മാതാപിതാക്കള്‍ മരിച്ചശേഷം രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥ...കുട്ടികള്‍ അനാഥരാകുന്നതിന്റെ കാരണങ്ങള്‍ നീളുന്നു.

കിങ്ങിണി ഒന്നും മറന്നിട്ടില്ല
''അവരെന്നെ എത്രവേണമെങ്കിലും തല്ലിക്കോട്ടെ. പക്ഷേ, പട്ടിക്കു കൊടുത്ത ഇറച്ചിയുടെ ബാക്കി തീറ്റിച്ചതെന്തിനാ?''-കിങ്ങിണി ഒന്നും മറന്നിട്ടില്ല. പകലന്തിയോളം പണിയെടുത്ത നാളുകള്‍. ശമ്പളം കിട്ടിയിട്ടേയില്ല. ഭക്ഷണം ചോദിച്ചാല്‍ പട്ടി തിന്നതിന്റെ ബാക്കി ഇറച്ചി നല്‍കും. തിന്നാന്‍ മടിച്ചാല്‍ തല്ലും ചവിട്ടും വേറെ. ദോശ കരിഞ്ഞതിന് ചട്ടുകംകൊണ്ട് പൊള്ളിച്ച പാട് തുടയിലുണ്ട്.കിങ്ങിണിയോട് ഇതെല്ലാം ചെയ്തത് മധ്യ തിരുവിതാംകൂറിലെ ഒരു വീട്ടമ്മയാണ്. സ്വന്തം മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെയാണ് അവരീവിധം പീഡിപ്പിച്ചത്.മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിങ്ങിണിയെയും ചേട്ടന്‍ പഴനിയെയും അമ്മ വിറ്റൊഴിവാക്കിയതാണ്. നാലു വര്‍ഷംമുമ്പ് ജനകരാജ് എന്നയാളാണ് ഇവരെ കേരളത്തില്‍ കൊണ്ടുവന്നത്. പിന്നീട് ചേട്ടനെ കിങ്ങിണി കണ്ടിട്ടില്ല. മൂന്നുവര്‍ഷമായി വീട്ടുജോലി ചെയ്തു. ഒടുവില്‍ പീഡനം സഹിക്കവയ്യാതെ കിങ്ങിണി ഇറങ്ങിയോടി. അയല്‍വീട്ടില്‍ അഭയംതേടി. പോലീസെത്തി ഒരു സന്നദ്ധസംഘടനയിലെത്തിച്ചു.കേരളത്തിലെ സമ്പന്ന, മധ്യവര്‍ത്തി വീടുകളുടെ അകത്തളങ്ങള്‍ക്ക് ഇത്തരം കഥകള്‍ പറയാനുണ്ടാകും. 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ് കേരളത്തിലെ ബാലതൊഴിലാളികളിലേറെയും. ഇതില്‍ 90 ശതമാനവും അന്യസംസ്ഥാനക്കാര്‍. അതില്‍ത്തന്നെ വീട്ടുജോലിക്കാരില്‍ ഏറെയും പെണ്‍കുട്ടികളാണ്‍
ബാലവേല നടക്കുന്നുണ്ടെന്നറിഞ്ഞാണ് പരിശോധനയ്ക്ക് പലയിടത്തും സ്‌ക്വാഡുകളെത്തുന്നത്. എന്നാല്‍, കുട്ടിക്ക് 14 കഴിഞ്ഞു എന്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തൊഴിലുടമകള്‍ തടിതപ്പും.'ബാലവേല പിടിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ്. പിടിച്ചാലുടന്‍ തൊഴിലുടമകള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കും. പിന്നെ, നിയമപ്രകാരം ഒന്നും ചെയ്യാനാകില്ല. നിസ്സാരതുകയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പല ഡോക്ടര്‍മാരും തയ്യാറുമാണ്'തൊഴില്‍ചെയ്യുന്ന കുട്ടികള്‍ ശാരീരികവും വൈകാരികവും ലൈംഗികവുമായി ചൂഷണം ചെയ്യപ്പെടുന്നു. വളരേണ്ട പ്രായത്തില്‍ ഇവര്‍ തൊഴിലാളികളാകുന്നു. ഇവര്‍ക്കവകാശപ്പെട്ട വിദ്യാഭ്യാസവും നല്ല ഭക്ഷണവും നിഷേധിക്കപ്പെടുന്നു. ആരോഗ്യം ക്ഷയിക്കുന്നു. യൗവനത്തിലേ വൃദ്ധരാകാനാണ് ഇവരുടെ വിധി.

നാടോടിബാലിക
''നിരന്തരം ലൈംഗികപീഡനത്തിനിരയായ നാടോടിബാലിക ആസ്പത്രിയില്‍''. 2006 പിറന്ന ദിവസങ്ങളിലൊന്നിലെ പത്രവാര്‍ത്തയുടെ തലക്കെട്ട്. കരളില്‍ കനിവുശേഷിക്കുന്നവരെ ചകിതരാക്കുന്ന കാര്യങ്ങളായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.പതിനൊന്നുകാരിയെ വഴിയോരത്ത് അവശനിലയിലാണ് കണ്ടെത്തിയത്. അവരോട് അവള്‍ തന്റെ ജീവിതം പറഞ്ഞു. അഛനും രണ്ടാനമ്മയ്ക്കുമൊപ്പം റെയില്‍വേ പാളത്തിനടുത്ത് താമസം. ഇരുവരും കടുത്ത മദ്യപാനികള്‍. രാത്രി ചിലര്‍ വന്ന് ഇവര്‍ക്ക് മദ്യം വാങ്ങിക്കൊടുക്കും. എന്നിട്ട് പെണ്‍കുട്ടിയേയുമെടുത്ത് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു പോകും. പിന്നെ, അവരുടെ മനോവൈകൃതങ്ങള്‍ക്ക് ഇരയാവുകയാണ് കുട്ടി. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ തലക്കടിക്കും. ഉച്ചത്തിലലറിയാലും രക്ഷിക്കാന്‍ ആരുമെത്തില്ല. കുറ്റിക്കാട്ടിലെ ക്രൂരതകള്‍ കണ്ടാല്‍പോലും അതുവഴി പോകുന്ന ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ''എന്റെ ചേച്ചിയെ അവരങ്ങനെ കൊന്നതാ''ണെന്ന് തെളിവെടുപ്പില്‍ അവള്‍ പറഞ്ഞു. അവളെ ഉപദ്രവിച്ചവരത്രയും മീശമുളച്ചുതുടങ്ങിയ ചെറുപ്പക്കാരായിരുന്നു. സാക്ഷരകേരളത്തിന്റെ ഭാവിവാഗ്ദാനങ്ങള്‍!നമ്മുടെ വീടുകളില്‍പ്പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല; പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും സ്ഥിതി ഒരുപോലെ. അപ്പോള്‍ മുകളിലാകാശവും താഴെ ഭൂമിയും മാത്രമായി തെരുവില്‍ കഴിയുന്നവരോ? അവരോട് സൗമനസ്യം കാട്ടുമെന്ന ധാരണതന്നെ തെറ്റാണ്.തെരുവിലെത്തിപ്പെട്ടാല്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദങ്ങളേറും. വിവിധതരത്തില്‍ അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഇവരില്‍ പലരും പിന്നീട് കുറ്റവാളികളോ സാമൂഹികദ്രോഹികളോ ലൈംഗികത്തൊഴിലാളികളോ ആകും. നിലനില്പ് അവരുടെയും ആവശ്യമാണ്.സ്വവര്‍ഗരതിക്കാരായ ആണ്‍കുട്ടികള്‍ കോഴിക്കോടിന്റെ തെരുവുകളിലേറെയാണെന്ന് ഞാന്‍ പറഞാല്‍ അര്‍ക്കും അത് നിഷേധിക്കാന്‍ കഴില്ല.കോഴിക്കോട്ടുക്കര്‍ക്ക് പ്രധനമയും നിഷേധിക്കന്‍ പറ്റില്ല.. മറ്റിടങ്ങളിലും ഇവരുടെ എണ്ണം പെരുകുകയാണ്. സാധാരണക്കാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ ഇവരുടെ 'ഉപഭോക്താക്കളാണ്'. സ്വവര്‍ഗരതിപ്രിയര്‍ക്ക് ആവശ്യം മലയാളി കുട്ടികളെയാണ്. അവരുടെ വൃത്തിയാണ് കാരണം. ഇവരെ രക്ഷിച്ച് ജുവനൈല്‍ ഹോമുകളില്‍ എത്തിച്ചാലും ഇത്തരം വൈകൃതങ്ങളില്‍നിന്ന് വിടുതല്‍ നേടാന്‍ ചിലര്‍ക്കെങ്കിലും കഴിയാതാവുന്നു. അങ്ങനെ ലൈംഗികരോഗങ്ങള്‍ കീഴടക്കുന്ന ഒരു സമാന്തരസമൂഹം തെരുവില്‍ വളരുകയാണ്.കോവളത്തെ മസാജ് പാര്‍ലറുകളുടെ കുപ്രസിദ്ധി പുതുമയല്ല. അവിടെ ഓലഷെഡ്ഡിലെ പാര്‍ലറുകള്‍ മുതല്‍ ചില വന്‍ ഹോട്ടലുകളില്‍വരെ ബാലവേശ്യകളുണ്ട്.ടൂറിസം വ്യവസായമായി വളരുകയാണ് കേരളത്തില്‍. ഇവിടെ സെക്‌സ് ടൂറിസം എന്നൊന്നില്ലെന്നും ദോഷൈകദൃക്കുകളുടെ സൃഷ്ടിയാണതെന്നുമാണ് ഔദ്യോഗികഭാഷ്യം .തിരുമ്മുകാരുടെ സഹായികളെന്ന വ്യാജേനയാണ് പാര്‍ലറുകളില്‍ കുട്ടികളെ നിര്‍ത്തുന്നത്. വികൃതമായ ലൈംഗികശീലങ്ങളുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കുമാണ് ഇവരെ ആവശ്യം.
നശിക്കുന്ന കേരളം
വേല്‍മുരുകനെ മറക്കാന്‍ കാലമായിട്ടില്ല. . വെന്ത ശരീരവുമായി ആസ്പത്രിക്കിടക്കയില്‍ മരണത്തോടു മല്ലിടുന്ന ഈ കുട്ടിയുടെ ചിത്രം നാലുവര്‍ഷം മുമ്പാണ് പത്രങ്ങളില്‍ വന്നത്. അവന്‍ സുഖം പ്രാപിക്കുന്നതിന്റെ വിവരണങ്ങളും അനുഭവിച്ച ദുരിതങ്ങളും പത്രങ്ങള്‍ക്ക് ദിവസങ്ങളോളം വാര്‍ത്തയായിരുന്നു. ഒപ്പം കേരളത്തിലെ ഭിക്ഷാടന മാഫിയയുടെ കഥയും വെളിച്ചത്തുവന്നു.അഛനുമമ്മയും നഷ്ടപ്പെട്ട വേല്‍മുരുകനെ രണ്ടാനഛനാണ് ധര്‍മരാജന്‍ എന്ന ഭിക്ഷാടനമാഫിയത്തലവന് വിറ്റത്. ഈ ഇടപാട് വേല്‍മുരുകന്‍ അറിഞ്ഞിരുന്നില്ല. ധര്‍മരാജന്‍ കുട്ടിയോട് ഭിക്ഷയെടുക്കാന്‍ ആവശ്യപ്പെട്ടു. ദിവസവും വൈകീട്ട് നിശ്ചിത തുക ഏല്പിക്കണം. ഒരു ദിവസം കുട്ടിക്കതിന് കഴിഞ്ഞില്ല. അന്ന് ദുര്‍ഗന്ധമുള്ള ഒരു ദ്രാവകം ദേഹത്തൊഴിച്ച് ധര്‍മരാജന്‍ കുട്ടിയെ തീവെച്ചു.കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ വികൃതമുഖമായിരുന്നു വേല്‍മുരുകന്റെ ദേഹത്തു പടര്‍ന്ന തീനാളങ്ങള്‍. വിലയ്ക്കുവാങ്ങിയ കുരുന്നുകളെ എന്തുചെയ്യാനും മാഫിയത്തലവന്മാര്‍ മടിക്കില്ല.ഭിക്ഷാടനമാഫിയത്തലവന്‍ മറ്റൊരു ഭിക്ഷക്കാരനാണെന്നു കരുതരുത്. ചിലപ്പോള്‍ കാറിലാകും അയാള്‍ വരിക. ഭംഗിയായി വസ്ത്രം ധരിച്ചിരിക്കും. കുട്ടികളില്‍നിന്ന് 'ഡെയ്‌ലി കളക്ഷന്‍' നടത്തി മടങ്ങും. ഓരോ കുട്ടിക്കും നിശ്ചിത തുക 'ടാര്‍ജറ്റ്' നല്കിയിട്ടുണ്ടാകും. അത് എത്തിച്ചില്ലെങ്കില്‍ കൊടും പീഡനം. സിഗററ്റുകുറ്റികൊണ്ട് പൊള്ളിക്കുക, കമ്പി പഴുപ്പിച്ച് ശരീരത്തില്‍വയ്ക്കുക തുടങ്ങിയ പതിവുശിക്ഷാമുറകള്‍. അതുപേടിച്ച് കുട്ടികള്‍ മോഷണവും പിടിച്ചുപറിയും നടത്താന്‍ തുടങ്ങുന്നു. പതിയെ അവര്‍ വലിയ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിപ്പെടുന്നു. പീഡനം പേടിച്ച് ഓടി രക്ഷപ്പെടുന്നവരുണ്ട്.തൃശ്ശൂരില്‍ ഭിക്ഷാടനമാഫിയത്തലവന്റെ കയ്യില്‍നിന്ന് രക്ഷപ്പെട്ട ഒരു കുട്ടിയുടെ മൊഴിയാണ് അയാളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. രക്ഷപ്പെടല്‍ അത്ര എളുപ്പമല്ലെന്നാണ് ഇവന്റെ പക്ഷം. നേതാവിന്റെ വിശ്വസ്തരായ മുതിര്‍ന്ന കുട്ടികള്‍ നിരീക്ഷണത്തിനുണ്ടാകും.വെറുതെ ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ തുക പാട്ടുപാടുന്ന കുട്ടിക്ക് കിട്ടും. അതിനാല്‍, പുതുതായി എത്തുന്നവര്‍ക്ക് മുതിര്‍ന്നവര്‍ പാട്ടുപരിശീലനം നല്കും. എത്രയൊക്കെ കഷ്ടപ്പെട്ടാലും വിശപ്പടക്കാനുള്ളതുപോലും നല്കാതെ തലവന്‍ എല്ലാം സ്വന്തമാക്കും. കുട്ടികളെ കട്ടുകൊണ്ടുവന്ന് അംഗഭംഗം വരുത്തി തെണ്ടാന്‍ വിടുന്നതും കുറവല്ല.ബാലഭിക്ഷാടനം നിരോധിക്കുകയും കുട്ടികളെ പോലീസ് പിടികൂടി ജുവനൈല്‍ ഹോമുകളിലാക്കാന്‍ തുടങ്ങുകയും ചെയ്തതോടെ മാഫിയ അടവുമാറ്റി. കുട്ടികളെ വാടകയ്‌ക്കെടുക്കുകയെന്നതാണ് പുതിയ ശൈലി. ദിവസം ഇരുപത്തിയഞ്ചോ അമ്പതോ രൂപ കൊടുത്താല്‍ കുട്ടിയെ വാടകയ്ക്ക് കിട്ടും. ആന്ധ്രക്കാരായ നാടോടികളാണ് കുട്ടികളെ വാടകയ്ക്കു കൊടുക്കുന്നവരിലേറെയും. ഈ കുട്ടിയെ പോലീസ് കൊണ്ടുപോയാല്‍ അഛനമ്മമാര്‍ കോടതിയിലെത്തി തെളിവു നല്കി മോചിപ്പിക്കും. അല്ലെങ്കില്‍ സംഘം ചേര്‍ന്ന് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളിലെത്തി പ്രശ്‌നമുണ്ടാക്കും. ചില കുട്ടികള്‍ ഇവര്‍ക്കൊപ്പം പോകാന്‍ താത്പര്യം കാട്ടും. അഛനമ്മമാര്‍ തന്നെ പോക്കറ്റടിക്കും മോഷണത്തിനും കുട്ടികള്‍ക്കു പരിശീലനം നല്കുന്ന സംഭവങ്ങള്‍ വേറെ. ഇങ്ങനെയുള്ള കുട്ടികളായ അനൂപിന്റെയും ചിന്നസ്വാമിയുടെയും വാസന്തിയുടെയുമെല്ലാം മോഹം പഠിക്കണമെന്നാണ്. പക്ഷേ...ആലുവ മേല്‍പ്പാലത്തിനു സമീപം ഉച്ചതിരിഞ്ഞു ചെന്നാല്‍ ഒരു കാഴ്ച കാണാം. കൂട്ടംകൂടിയിരുന്നു 'പശ' എന്ന ലഹരി നുണയുന്ന കുട്ടികളെ. ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമിലും നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടികളിലും ഇവരെ കാണാം. ഭാഷ വശമില്ല. തീവണ്ടികളില്‍ ഭിക്ഷയെടുക്കാന്‍ റെയില്‍വേ പോലീസ് അനുവദിക്കുന്നില്ലെന്ന് പരാതി പറയും. പ്രത്യേക ലക്ഷ്യങ്ങളോ ജീവിതബോധമോ ഒന്നുമില്ലാതെ പാതിമയക്കത്തില്‍ പുകഞ്ഞുതീരാന്‍ ഇങ്ങനെയും ചിലര്‍.
നമ്മെ പൊലുള്ള എല്ല കേരളീയരും ഇതിനെതിരെ ശബ്ദമുയര്‍തണം………….

Monday, August 25, 2008

എന്റെ പാട്ടുകള്‍

കേരളം...കേരളം...സുന്ദരമാം കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം
പരശുരാമന്‍ മഴുവെറിഞ്ഞു പൊങ്ങി വന്ന കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം
കടലുതാണ്ടി കപ്പലേറി "ഗാമ" വന്ന കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം
അരി ഇടിച്ചു പൊടി വറുത്തു പുട്ടു ചുട്ട കേരളം....
(Chorus)കേരളം...കേരളം...കേരളം മനോഹരം
ഉഴുന്നരച്ചു നടുതുളച്ചു വടകള്‍ ചുട്ട കേരളം
(Chorus)കേരളം...കേരളം...കേരളം മനോഹരം
കട്ടന്‍ ചായ കുപ്പീലാക്കി "ലിക്കര്‍" ആക്കി കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം
കൊടി പിടിച്ചു കൊടി പിടിച്ചു കുഴിയിലായ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം
പടവലങ്ങ കല്ലുകെട്ടി വളവു തീര്‍ത്ത കേരളം....
(Chorus)കേരളം...കേരളം...കേരളം മനോഹരം
നാടന്‍ വാറ്റു "കളറു" ചേര്‍ത്തു "ഫോറിന്‍" ആക്കി കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം
മദാമ്മയേ വഴിയിലിട്ടു തുണിയുരിഞ്ഞ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം
കള്ളടിച്ചു കള്ളടിച്ചു കണ്ണു പോയ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം
മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം
ജോസഫുള്ള മാണിയുള്ള പിള്ളയുള്ള കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം
കേരളം...കേരളം...കൊച്ചു കൊച്ചു കേരളം..
(Chorus)കേരളം...കേരളം...സുന്ദരമാം കേരളം...

തിരികേ ഞാന്‍ വരുമെന്ന

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ ഗ്രാമം
കൊതിക്കാറുണ്ടെന്നുംതിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നുംവിടുവായന്‍ തവളകള്‍ പതിവായിക്കരയുന്നനടവരമ്പോര്‍മ്മയില്‍
കണ്ടുവെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്നതണലും തണുപ്പും ഞാന്‍ കണ്ടു..(തിരികേ )
തത്തിന്തക തൈതോം തത്തിന്തക തൈതോംതത്തിന്തക
തൈതോം തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം (2)
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളിതിരുവോണ തോണിയൂന്നുമ്പോള്‍..
തിരപുല്‍കും നാടെന്നെതിരികേ വിളിക്കുന്നുഇള വെയിലിന്‍ മധുരക്കിനാ‍വായ് ...തിരികേ.. (തിരികേ)പുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെതുടികൊട്ടും പാട്ടായി ഞാനും (2)
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷിപിടയുന്ന ചിറകൊച്ച കേട്ടു ..തിരികേ.. (തിരികേ )
അപ്പോ ശരി..എല്ലാം പറഞ്ഞപോലെ ..ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും സന്ധിക്കുന്നത് വരെ വണൈക്കംസ്..!

പ്രവാസി

അങിനെ ഞനും പ്രവാസി ആയി
നിങള്‍ക്ക് അറിയമൊ ഞാന്‍ എന്ന മഹാ പ്രവാസിയെ .......
പക്ഷെ ചിലര്‍ക്ക് എന്‍കിലും അറിയാം ....
പറ്റിച്ചവര്‍ ധാരാളം......
എനെ എല്ലാ വരും പറ്റിചു ഗള്‍ഫില്‍ കുബ്ബൂസ് ഉണ്ട്‌ എന്ന് പറഞ്ഞ്‌ മുജീബ്‌ ആദ്യം പറ്റിചു ഇവിടെ വന്നപ്പൊൾ അൺ അറിഞ്ഞത്‌ ഇവിടുതെ പൂച്ചകൾക്ക്‌ വരെ വെണ്ട ഈ കുബ്ബൂസ്‌ .....
എന്റെ വിധി ഇപ്പൊൾ എനിക്ക്‌ പലതും തൊന്നുന്നു .......

ഉയിരു പിഴിഞ്ഞെടുത്ത മധുരം നുണഞ്ഞ്‌,കുറഞ്ഞുപോയതില്‍പരിഭവം കാട്ടി,തിരിച്ചുപോക്കിന്റെ തിയതി ഉറപ്പാക്കുന്ന ബന്ധങ്ങള്‍ക്കു മുന്നില്‍... ഓലമടലിനടിയില്‍പ്പെട്ട, പുല്‍നാമ്പിന്റെ ആത്മനിന്ദയോടെ... പകുതി അറുത്തിട്ടുംപിടഞ്ഞെണീക്കുംബലിമൃഗം പോലെ..അതിജീവനത്തിന്റെ തത്രപ്പാടിനിടയില്‍ ഇനിയും കിളിര്‍ക്കാത്ത വേരുകളെ മന:പൂര്‍വ്വം മറന്ന്‌ മുഖപേശികള്‍ വലിച്ചുനീട്ടി പുഞ്ചിരിയൊട്ടിക്കുമ്പോള്‍...സുഖപ്പെട്ടാലും മായാത്ത മുദ്ര പേറുംഭ്രാന്തനെപ്പോലെ.. നാട്ടുകാഴ്ചകളുടെപുറമ്പോക്കിലാണു നീയെന്ന്‌ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നുഈ വിളിപ്പേര്‍ പ്രവാസി…………..



നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ചീറിപ്പായല് ഒടുവില് തീറ്ത്താലും തീരാത്ത കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. കാരണം അവനൊരു “ഗള്ഫ്” കാരനായിമാറിയിരുന്നു…. ഒടുവില് അവളും പറയും : പണിതീരാത്ത വീട്, കുട്ടികളുടെ ഫീസ്, ………, ഒന്നുകൂടി നിങ്ങള്… ………..
അന്ന് നിനക്ക് മനസ്സിലാവും ഇന്ന് അര്‍ഷാദ് പറയുന്നത്ഒരുകാര്യം നിനക്ക് ബോധ്യമായി എന്ന് കരുതുന്നു“പ്രവാസി എന്നും പ്രവാസി തന്നെ”

അക്ഷരങ്ങൾ അച്ചടിചു കൂട്ടിയ പുസ്ത്ക്ത്താളിൽ നിന്നും നീ മനസ്സിലാക്കിയ പ്രവാസി അല്ല പ്രവാസികൾ ലക്ഷ കണക്കിനു വരുന്ന ഭാര്യ മാരെയും അഛൻ അമ്മമാരെയും ഊട്ടുന്ന് പ്രവാസി .മക്കൾക്ക്‌ ഒരു നേരത്തെ ആഹരതിനു വേണ്ടി ജീവിതം സൗദികളുടെ കാർ കഴുകി തീർക്കേണ്ടി വരുന്ന പ്രവാസി .സ്വന്തം ഭാര്യക്ക്‌ എഴുതി വിട്ട കത്തിൽ സ്പെല്ലിങ്മിസ്റ്റേക്ക്‌ ഉണ്ട്‌ എന്ന് പറഞ്ഞ്‌ തെറ്റി പിരിയുന്ന ഭാര്യമാർ ഉള്ള് . പ്രവാസികൾ ഇന്നലെ നീ അധിക്ഷേപിച്‌ ആട്ടി ഇറക്കി വിട്ടില്ലെ ആ പാവം അർഷാദിനെ പൊലെയുള്ള അനെകായിരം പാവങ്ങളുടെ ത്യഗങ്ങളുടെയും നൊമ്പരങ്ങളുടെയും പ്രവാസി. അക്ബർ പൊലുള്ള ട്രാവൽസുകൾ വർഷാ വർഷം കയറ്റി വിടുന്ന നിനെ പൊലുള്ള സ്നേബുകൾക്കു ആ ആത്മാവു തെട്ടറിയാനുള്ള സെൻസുണ്ടാവണം ... സെൻസിബിലിറ്റി ഉൻണ്ടാവണം ....സെൻസിറ്റിവിറ്റി....ഉൻണ്ടാവണം

Just Remember That ,,,,,

ഞാൻ അച്ടിചു വിടുന്ന ഉചിഷ്ട്ടവും അമേധ്യവും കൂട്ടി വയിച്‌ വാലും ചുരുട്ടി ഇരുന്നാൽ പോരാ... മെയിൽ അയക്കണം..മെയിൽ !

Sunday, August 24, 2008

വലിയപറബ്

അങ്ങു ദൂരേ ഇപ്പൊ തെക്കു വീട്ടില്‍ തൊട് വറ്റിവരളാന്‍ തുടങ്ങികാണും.
ഒര്‍മകളില്‍ ഒരായിരം ഉത്സവങ്ങല്‍ കണ്ടു കാണും ഈ തൊട്.
തെക്കു വീട്ടില്‍ തൊറടിന്റ തീരങ്ങളില്‍ ഒരു ഗ്രമം വലിയ പറബ് പ്രടിയുടെയും പ്രതാപതിന്റെയും നഷ്ടപെട്ട ആ നല്ല നാളുകളുടെ പഴം പുരാണങ്ങള്‍ അയവിറക്കുന്ന മുതിര്‍ന്നവര്‍. അംബലങ്ങള്‍ , പാടങ്ങള്‍...എന്തിനെറേ..കൂറെ കൂട്ടുകാരും KT KP SADU MEHAMOOB FIRU SHAFEEQ പിനെ
ഒരു scenarios office ഉം
ഇതാണു വലിയപറബ് …
കാലം എന്നും ഇവിടെ കാത്തുനില്‍കുന്നു… ഒരു മാറ്റതിനു വെണ്ടി .

തെക്കു വീട്ടില്‍ തൊടിന്‍ തീരങ്ങലില്‍ കൂടി നമ്മുക്കു സഞ്ചരിക്കാം. തൊടിനൊടു ചെര്‍ന്നു വയല്‍ . വളവു തിരിഞ്ഞു വരുന്ന വണ്ടികള്‍.ക്കൂകി പഞ്ഞു വരാരുണ്ടായിരുന്നു പണ്ടു ജനകീയ ബസു
കള്‍...വളവു തിരിഞ്ഞാല്‍ സ്റ്റേഷന്‍ അവും. ഇപ്പൊ പാഞ്ഞു വരുന്നതു എലെക്റ്റ്രിക്‌ എഞ്ചിന്‍ ഉള്ള
അസ്രയീല്‍ ട്ടിപ്പറു
വണ്ടികള്‍. ബസ് സ്റ്റോപ്പി‍ നിന്നും പുറത്തു കടന്നാല്‍ ബിസ്മില്ല ഹോട്ടല്‍. ആവിടുതേ ചയ പ്രസിദ്‌ധമാണു, ഹോട്ടലും.

ബസ് സ്റ്റോപ്പി‍ നെരേ മുന്നില്‍ കുറേ കടകള്‍ ഉണ്ടു… ബീടി, സോഡ , പഴകിയ സിനിമ മാസികകള്‍ , മ മാസികകള്‍ എല്ലം എവിടെ കിട്ടും. ഇവിടം ഒരു പൂവാല കേന്‌ദ്രം കൂടിയണു. ആവിടുന്നു നേരേ നടന്നാല്‍ തൊട്ടിലെക്ക് പൊവുന്ന വഴിയായി ...
നമ്മുക്കു അങ്ങാടിയിലെക്കു പോവാം ... ഉപ്പു തൊട്ടു കര്‍പൂരം വരേ എല്ലം കിട്ടും ഇവിടെ.
പഴയ ജ്വൊവ്ളി കടതൊട്ടു ഷോപ്പിംഗ്‌ bar bar shop
വരേ ഉണ്ടിവിടെ ..അവിടെയാണു ഈ കഥ തുടങ്ങുന്തു! കാത്തിരിക്കുക...

മുജീബ് മോന്‍

ആത്മാര്‍ത്ഥത എന്നുവച്ചാല്‍ തെക്ക്ട്ടിലെയ് മുജീബിന്റെ സൊറി മുജീബ് മോന്റെ ആത്മാര്‍ത്ഥതയാണ്‌ ആത്മാര്‍ത്ഥത!ഞാനും kt ,kp യൂ ഒരു സൊറ കബനി തുടങീ തുടങീ എന്ന് വെചാല്‍ ഒന്ന് ഒന്നര തുടങല്‍
എന്റെ; നിന്റെ; ഞങ്ങടെ; നിങ്ങടെ; എന്നീ ചേരിതിരിവുകളൊന്നുമില്ലാതെ, വീട്ടുകാരുടെയും നാട്ടുകാരുടെയും എന്തുകാര്യത്തിനും എപ്പോഴും മുന്നില്‍ നില്‍ക്കുന്നവനും പ്രായം, ഗ്ലാമര്‍ ഭേദമന്യേ എല്ലം ഒത് വരുന്ന ഒരാളാണ്‍ മുജീബ് kp എന്നല്‍ അതു പൊലെയ് അണു ഞാനും എന്റെ KT യും പക്ഷെ എന്റാണന്ന് അറിഞില്ല. മുജീബ് മോന്റെ ചില സങ്തില്ള്‍ എനീക്ക് പറയണം എന്ന്
‍തൊന്നി അവനെ കുറിച് പറയുകയഅണങ്കില്

'കല്യാണി വേലത്തിയുടെ 501 ബാറ്‌ സോപ്പ്‌ കിണറ്റില്‍ വീണപ്പോള്‍ അതെടുക്കാന്‍ ചാടിയവന്‍, സൈക്കിള്‍ ചവിട്ട്‌ പഠിച്ചകാലത്ത്‌, കുട്ടേട്ടന്റെ വാടക സൈക്കിള്‍ ചവിട്ടി പള്ളി പീടിക റൂട്ടില്‍ പോയി 'റ റ റ' പോലെയുള്ള പാലം (ഓവുചല്‍ പാലമായിരുന്നു) വരെ പോയി പാലത്തിലിരുന്ന ഒരു ഇഷ്ടിക മുറി പുഴയിലേക്ക്‌ എറിഞ്ഞ്‌ തിരിച്ചുവന്നവന്‍, ഏറ്റുമീന്‍ പിടിക്ക്യാന്‍ ഒരു രാത്രി മഴേത്ത്‌ വീട്ടുകാരുടെ കൂടെ പോയപ്പോള്‍ (കൊരഞിപാടം തൊട്) 'ദേ ഒന്നരക്കിലോന്റെ ബ്രാല്‌' എന്ന് പറഞ്ഞ്‌ വെള്ളത്തില്‍ മീന്‍ തപ്പിക്കൊണ്ടിരിക്കുന്ന ഉപ്പയുടെ, കുഞുകകന്റെ കയ്യേല്‍ വെട്ടുകത്തികൊണ്ട്‌ വെട്ടിയവന്‍, ബോയ്സില്‍ പഠിക്കുമ്പോള്‍ 'മോളി ടീച്ചറും ഞാനും അടുത്ത മാസം പത്താം തിയതി രാത്രി ഒളിച്ചോടും' എന്ന് ഫ്രമ്മും റ്റുവും വച്ച്‌ ഗുരുകുലത്തില്‍ എഴുതിയിട്ടവന്‍... എന്നിങ്ങനെ ആത്മാര്‍ത്ഥത വെളിവാക്കിയ മുജീബ് മോന്റെ എത്രയെത്ര സംഭവങ്ങള്‍!

ഒരു പക്ഷെ, ഏത്‌ കാര്യത്തിലും ഇദ്ദേഹം കാട്ടുന്ന ആത്മാര്‍ത്ഥതക്കും അമിതാവേശത്തിനും ഭൂമിയില്‍ യാതൊന്നിനൊടുമില്ലാത്ത നിര്‍ഭയാവസ്ഥക്കും പിന്‍ബലമായത്‌, ദ മോസ്റ്റ്‌ റിക്വയേഡ്‌, ആ പത്തുപൈസായുടെ ആ കുറവായിരുന്നു.
മുജീബ് മോന്റെ ഈ കുറവിനെക്കുറിച്ച്‌ ആരെങ്കിലും ക്വോട്ട്‌ ചെയ്താല്‍ അന്ന് കുഞുകകന്റെ വീട്ടില്‍ പൊരിഞ്ഞ അലമ്പ്‌ നടക്കും
അവനെ കാണുബോൾ എനിക്കു തൊന്നുന്ന ഒരു പാട്ടാണിത്

മുജീബ്‌ സുന്ദരനാ ഓനൊരു ബല്ലത്ത സംഭവമാ.....

കണ്ണാടി ചില്ലു പോലെ മിന്നും മുജീബ്‌ സുന്ദരനാ...

ചീറിപാഞ്ഞു നടക്കും മുജീബ്‌ മോൻ...

മിസ്സ്‌ കാൾ പോലൊരു മുജീബ്‌ മോൻ...

ചെത്തി ചെത്തി നടക്കും മുജീബ്‌ മോൻ...

റോകറ്റായി പറക്കും മുജീബ്‌ മോൻ...

ഓൻ ഓനുമ്മാനെ പറ്റിചിട്ട്‌ വാപ്പനെ കള്ളികിട്ട്‌

ഓൻ ഓനുമ്മാനെ പറ്റിചിട്ട്‌ വാപ്പനെ കള്ളികിട്ട്‌ ...

കാശും വങ്ങി വിലസും മുജീബ്‌ മോൻ...

മുജീബ്‌ സുന്ദരനാ ഓനൊരു ബല്ലത്ത സംഭവമാ.....

കണ്ണാടി ചില്ലു പോലെ മിന്നും മുജീബ്‌ സുന്ദരനാ...

നേരം പത്തു മണിയായലും ഓൻപോത്തുപോലെ കിടന്നുറങ്ങും

തട്ടി ഒന്നു വിളിചലൊ ഓൻ ചെരിഞ്ഞൊന്ന് കിടന്നുരങ്ങും

കണ്ണാടി ചില്ലു പോലെ മിന്നും മുജീബ്‌ സുന്ദരനാ...

ചീറിപാഞ്ഞു നടക്കും മുജീബ്‌ മോൻ...

മിസ്സ്‌ കാൾ പോലൊരു മുജീബ്‌ മോൻ...

ചെത്തി ചെത്തി നടക്കും മുജീബ്‌ മോൻ...

റോകറ്റായി പറക്കും മുജീബ്‌ മോൻ...

ഓൻ ഓനുമ്മാനെ പറ്റിചിട്ട്‌ വാപ്പനെ കള്ളികിട്ട്‌

ഓൻ ഓനുമ്മാനെ പറ്റിചിട്ട്‌ വാപ്പനെ കള്ളികിട്ട്‌ ...

കാശും വങ്ങി വിലസും മുജീബ്‌ മോൻ...
എ ബി സി ഡി പഹയനു എൻ താണന്ന് അറിയൂല

എ ബി സി ഡി പഹയനു എൻ താണന്ന് അറിയൂല

രുകസാനയെ കണ്ടാലൊനു എല്ലാമറിയം

നമ്മുടെ... രുകസാനയെ കണ്ടാലൊനു എല്ലാമറിയം

മുജീബ്‌ സുന്ദരനാ ഓനൊരു ബല്ലത്ത സംഭവമാ.....

കണ്ണാടി ചില്ലു പോലെ മിന്നും മുജീബ്‌ സുന്ദരനാ...